ഡൽഹിയിലെ ആ വേനൽക്കാലത്തിന് കരിഞ്ഞ ഗോതമ്പിന്റെയും ഉരുകിയ ടാറിന്റെയും മണമായിരുന്നു. പാലക്കാടൻ ചുരങ്ങൾ കടന്നുവരുന്ന ചൂടുകാറ്റുപോലെ മടുപ്പിക്കുന്ന അന്തരീക്ഷം. അഖിൽ തന്റെ ഇന്റേൺഷിപ്പ് ഫയലുകളുമായി മെട്രോയുടെ തണുപ്പിൽ നിന്നും പുറത്തെ ചുട്ടുപൊള്ളുന്ന വെയിലിലേക്ക് ഇറങ്ങിനടന്നു. നാട്ടിൽ അച്ഛന്റെ സുഹൃത്തിന്റെ ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യാമെന്ന വാഗ്ദാനം വേണ്ടെന്നു വെച്ചാണ് അവൻ ഇങ്ങോട്ട് വന്നത്.
“രണ്ടു മാസത്തെ അവധിക്ക് നീ എന്തിനാടാ അവിടെ പോയി കഷ്ടപ്പെടുന്നത്? ഇവിടെ അച്ചുവിന്റെ കമ്പനിയിൽ നിന്നാൽ നിനക്ക് വീട്ടിൽ തന്നെ നിൽക്കാമായിരുന്നില്ലേ? ഇതിപ്പോ താമസം, ഭക്ഷണം… എല്ലാത്തിനും Continue reading